Malayalam lyrics
പൗർണ്ണമി യാത്രപറഞ്ഞരാവിൽ, കാറ്റു- താരാട്ടുപാടുന്ന ദിക്കിൽ വീത്ത വർത്മങ്ങളിൽ നിദ്രയും ചോന്ന കൺ- കോണിലുണർവ്വുമായ് നിന്നൂ...! ‘കരയേണ്ടയുണ്ണിനീ’ ആരോപറഞ്ഞപോൽ എൻ ശ്രോത്രചർമം വിറച്ചൂ ‘ക്ഷണികമീ ജീവിതം; ആർത്തിവേണ്ടോമനേ...’ ശാസിച്ചു ശുകിപറക്കുന്നൂ. നാരായമുനയിട്ട;നാവിവിലാദ്യാക്ഷര- പ്പടിൽനിന്നുതിരം കിനിഞ്ഞൂ... ലഹരിതൻ മലയേറി,മുടിയേറി,വിറയുമ്പോൾ അമൃതമായ്കാവ്യമോലുന്നൂ. ‘ഗരളമാണനുരാഗതീർത്ഥം’ പതിഞ്ഞപാഴ്- പ്പാട്ടുമൂളുന്നൂ വിലാപം അതുകേട്ടുമാനസം വിങ്ങുന്നു കണ്ണുകാർ- മൂടുന്നു കാണാതെയാരും.... ഉള്ളിലേനൊമ്പരപ്പാടിൽനിന്നോലുന്നു തിരു- ഹൃദയരക്തനിർത്ധരികൾ.... നിശ്ശബ്ദതാഴ്വരച്ചോലയില്ചേരുന്നു എൻ അശ്രുതൻ കൈവഴികൾ. പ്രണയത്തിനാകാശഗംഗയിൽ ഗതിയറ്റു- പായുന്നൊരുല്ക്കയാകുമ്പോൾ സ്വയമേകരിഞ്ഞടങ്ങുന്നു വായ്ക്കരിയിട്ടു കൈകൊട്ടുവാൻ നിയതിമാത്രം. ഉമിപോലെനീറുമെന്നന്തരംഗത്തിലാ- നന്ദനീർത്തുള്ളിയായിറ്റൂ.... ഒരു പൂകൊഴിഞ്ഞാലുമിനിയൊന്നുവിടരുവാ- നുണ്ടെന്ന സംതൃപ്തസ്വപ്നം.... ‘ഞാ,നെനി,ക്കെന്റേ,തെനിക്കായ്...’ അഹംഭാവ- മീയൽ കണക്കുപൊങ്ങുമ്പോൾ.... “സത്യത്തിനെത്രവയസ്സായി”യെന്നുചൊ- ദിച്ചു മുൻഗാമി നില്ക്കുന്നൂ.
പുൽനാമ്പുപോലും പരബ്രഹ്മവാഹിയായ് നില്ക്കും വിഭാതനേരത്തിൽ ഊരളന്നീടുന്നു ഞാ,നെന്റെ കാല്ക്കീഴി- ലമരുന്നു ലോകങ്ങൾ മൂന്നും..! പടനിലത്തിരുനടുക്കെറിയുന്നു ദിവ്യാസ്ത്ര- വാഹിയാം തൂണീരകങ്ങൾ! അപചയം കൊഞ്ഞനംകുത്തുമ്പോഴും കവച- കുണ്ഡലമറുക്കുന്നുകൈകൾ! പൊന്മണികൊടുത്തു പുഴുവേറിമൃതനാംചിരം ജീവിയായടവികേറുമ്പോൾ ഉത്തരായനകാല പുണ്യത്തിലേക്കു ശര- ശയ്യയിൽ നിന്നെത്ര ദൂരം!? തീഷ്ണോദരം പേറി മൺകിടാങ്ങൾ ശുഷ്ക- മുലഞ്ഞെക്കി നിണമിറക്കുമ്പോൾ വാകീറിയോരുടയോന്റെ കൈവാൾ മുന- ത്തുമ്പിൽ ചിരിക്കുന്നു ശാപം..! വാലിട്ടടിച്ചു ബീജശ്ശതങ്ങൾ ശുഷ്ക- ഗർഭപാത്രം തേടിടുമ്പോൾ... കുടുകാട്ടിലാളും ജഡാത്മകൈതന്യമെൻ പരമേനിയാനം നടത്തും..!! ഓരോവസന്തവും യാത്രചൊല്ലുമ്പൊഴും ഓരോ- മഴത്തുള്ളിമായുമ്പൊഴും ഒരു കാറ്റു തഴുകിയകലുമ്പൊഴും ഇനിവരാ- മെന്നു വിടചൊല്ലുന്നപോലെ! ഒരുവ്യാഴവട്ടത്തെമോഹമായെന്നുള്ളിൽ നീലക്കുറിഞ്ഞിപൂക്കുമ്പോൾ, ഓർമ്മകൾ തല്ലിക്കെടുത്തിയനന്തമാം യാത്രയ്ക്കൊരുക്കുകൂട്ടുന്നൂ..................... കോശാന്തരത്തിലലിഞ്ഞുചേരും ജീവ- ശോകമടർത്തിമാട്ടുന്നൂ................... ‘എന്നുമെനിക്കുഞ്ഞാൻ മാത്ര, മെൻ ദു:ഖങ്ങ- ളെന്റേതു മാത്ര,’ മോർക്കുന്നൂ.......................
Song information
Music: ജി നിശീകാന്ത്
Lyricist: ജി നിശീകാന്ത്
Singer: ജി നിശീകാന്ത്
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: ജി നിശീകാന്ത്
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്