Malayalam lyrics

മഴയായും വെയിലായും മഞ്ഞിൻ

കുളിരായും പായുന്നു കാലം..

ഇരവെത്ര മാഞ്ഞു പകലോ മറഞ്ഞു

തുടരുന്നു പിന്നെയും ജീവിതയാത്ര

മഴയായും വെയിലായും മഞ്ഞിൻ

കുളിരായും പായുന്നു കാലം..

അകലെ അകലെ ഏതോ പുതിയ താഴ്വാരം

തളിരേകും തണലിൽ തേൻ മൊഴിയാളാം

കിളിയും പാടും പോരൂ പോരൂ

ഇതുവഴി പോരൂ പോരൂ ..(2)

മായാജാലം ഈ വാഴ്വേ മായം

വിധിയുടെ വഴികളിലൂടെ യാത്ര തുടർയാത്ര (2)

നിറയുന്നു മൗനം മുറിഞ്ഞു

കരവേണു രവമൊന്നുണർന്നു...

മനസ്സിൻ നിലാവിൻ കതിർവീശി ലോലം

തുടരുന്നു പിന്നെയും ജീവിതയാത്ര  

മഴയായും വെയിലായും മഞ്ഞിൻ

കുളിരായും പായുന്നു കാലം..

ഇരവെത്ര മാഞ്ഞു പകലോ മറഞ്ഞു

തുടരുന്നു പിന്നെയും ജീവിതയാത്ര

മായാജാലം ഈ വാഴ്വേ മായം

വിധിയുടെ വഴികളിലൂടെ യാത്ര തുടർയാത്ര (2)

Song information

Music: വിനോദ് റാംജിതേഷ് വിജയൻ

Lyricist: അജിത് ഐരാപുരം

Singer: ഉദയ് രാമചന്ദ്രൻ

Film/album: കാലിയൻ

Explore this song