Malayalam lyrics
ആ.. മഴതൊടാ മുകിലുപോൽ അകലെ നീ അതിരെഴാ ജലധിയായ് അരികെ ഞാൻ ഓരോ നീർകണം നീയായ് പെയ്തിടാൻ താഴെ മേഘമായ് മാറി ഞാൻ നാമൊന്നായി തോർന്നിടാം ഇനിയോർമതൻ ചിറകിലാർദ്രമാം കണിക നീ തൂവൽ നീ ഈ വാനം നീ നീയെൻ മൗനം വാങ്ങുമോ മഴതൊടാ മുകിലുപോൽ അകലെ നീ അതിരെഴാ ജലധിയായ് അരികെ ഞാൻ നിഴലുമാഞ്ഞിടാൻ വഴിയിലേകനായ് ഞനൊരാൾ മാത്രമായ് ഈ യാത്രയിൽ നീയെൻ ജന്മം തേടുമോ മഴതൊടാ മുകിലുപോൽ അകലെ നീ അതിരെഴാ ജലധിയായ് അരികെ ഞാൻ ഓരോ നീർകണം നീയായ് പെയ്തിടാൻ താഴെ മേഘമായ് മാറി ഞാൻ നാമൊന്നായി തോർന്നിടാം
Song information
Music: രാഹുൽ രാജ്
Lyricist: അജീഷ് ദാസൻ
Singer: നിഖിൽ മാത്യു
Film/album: ലാൽബാഗ്
Explore this song
- Singer: നിഖിൽ മാത്യു
- Film / album: ലാൽബാഗ്
- Composer: രാഹുൽ രാജ്
- Lyricist: അജീഷ് ദാസൻ