Malayalam lyrics

ആഹാ ഡും ഡും ഡും പെപ്പരപ്പെപ്പേ കുഴൽമേളമായ്

തന്നാനാ താനാനാ നാ  

ആഹാ ഡും ഡും ഡും പെപ്പരപെപ്പേ കുഴൽമേളമായ്

ലില്ലിപ്പൂ കല്യാണമായ്..

കുഞ്ഞുമന്താര പൂവൊത്ത തേൻമൊഞ്ചുമായ്

മണവാട്ടി പെണ്ണെത്തവേ..

ലില്ല്പ്പൂ പോണെങ്കിൽ പോകട്ടെ

മല്ല്ലിപ്പൂ വേറെ വരും

കണ്ണഞ്ചും മിന്നാമിനുങ്ങുന്നു പൊന്നായി കാണേണ്ട നീ

ഒരു വാതിൽ മുട്ടാതെ പല വാതിൽ മുട്ടുമ്പൊ

ഒരുവട്ടം ഒരു വാതിൽ കട്ടായമാ ..

(ഡും ഡും ഡും പെപ്പരപെപ്പേ)

എഹേയ് ആഹാ ...ലാലാലലാ...

അമ്പമ്പോ മിഴിയൊരു ബൾബാവുന്നെ

ആലോലം.. മനമിത് ചാഞ്ചാടുന്നെ

മേലെ വാനിലെ മാലാഖയോ..

സ്നേഹത്തേരിലായ് വന്നെത്തിയോ  

കല്യാണ പയ്യന്റെ കിണ്ണാരം കണ്ടോ നീ

കണ്ണേറിൻ കോലം പോലെ  

ഒന്നുവച്ചാൽ രണ്ടു കിട്ടും ഡിങ്കിരി മായം

പെണ്ണ് കെട്ടും മണ്ടനിതാ ബമ്പറടിച്ചേ...

ഏയ്‌ സുറിയാനി കല്യാണം പൊടിപൂരം കൊട്ടുമ്പം

കരമൊത്തം അതിനൊപ്പം രംപംപംപം

(ഡും ഡും ഡും പെപ്പരപെപ്പേ)

അയ്യയ്യോ നാവില് കൊതിയൂറുന്നെ

കല്ലായി ..പുഴയിത് പാഞ്ഞൊടുന്നെ

നീവൽ പ്രാവുകൾ പാടുമ്പോലെ

ആരോ കിണ്ണരം മീട്ടുന്നുണ്ടേ ..

പുന്നാര പയ്യന്റെ പത്രാസ് കണ്ടില്ലേ

കുമ്മായക്കോലം പോലെ..

ഒന്നുവച്ചാൽ രണ്ടു കിട്ടും ഡിങ്കിരി മായം  

പെണ്ണുകെട്ടും മണ്ടനിതാ ബമ്പറടിച്ചേ

ഏയ്‌ സുറിയാനി കല്യാണം പൊടിപൂരം കൊട്ടുമ്പം

കരമൊത്തം അതിനൊപ്പം രംപംപംപം

(ഡും ഡും ഡും പെപ്പരപെപ്പേ)

Song information

Music: രാഹുൽ രാജ്

Lyricist: ബി കെ ഹരിനാരായണൻ

Singer: വിനീത് ശ്രീനിവാസൻ

Film/album: കോഹിനൂർ

Explore this song