Malayalam lyrics
മലയാള നാടിൻ കവിതേ മധുരാഗ ഭാവ കലികേ നിള പോലെ നീളും മൊഴിയിൽ കളകാഞ്ചി മൂളാമലസം (മലയാള...) ശൃംഗാര പെയ്യുവാൻ ശ്രീരാഗം പാടിടാം മന്ദാരം പൂക്കുവാൻ ഹിന്ദോളം മൂളിടാം സ്വരമേഴും പകരാം ഞാൻ ശ്രുതിഭേദം തിരയാം ഞാൻ നിന്റെ നീൾമിഴികൾ നീലാംബരീ സാന്ദ്രമായ് (മലയാള...) താലോലം മേനിയിൽ പാല്വർണ്ണം ചാർത്തിടാം ആരോമൽ കൺകളിൽ ആകാശം നീർത്തിടാം ഒരു ഹംസദ്ധ്വനിയായ് നിൻ ഇടനെഞ്ചിൽ പടരാം ഞാൻ നിന്റെ സന്ധ്യകളിൽ സിന്ദൂര ഭൈരവിയായ് (മലയാള...)
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: കുടമുല്ലപ്പൂ - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: കുടമുല്ലപ്പൂ - ആൽബം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി