Malayalam lyrics

മല്ലികേ മല്ലികേ ചെണ്ടു മല്ലികേ
നിന്റെ കണ്ണിൽ വന്നു കണ്ണെറിഞ്ഞതാരാണ്
മഞ്ഞിളം കുന്നിലെ മാന്തോപ്പിൽ മെല്ലെ
കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ്
നറുനിലാവിന്നഴകേ
നിറസന്ധ്യയായ് നീ പോരുമോ (മല്ലികേ...)
തളിരിളം കൂട്ടിലെ മണിവെയിൽ കിളിയേ
പൊഴിയുമീ മാമ്പഴം എനിക്കു നീ തരുമോ
മുടിയിഴകളിലുരുകണ മുകിലിലെ
തുടുമഴമുകുളമിതിനി പ്രണയമായ്
ഒരു ഹരിത വനശലഭമായ് പവിഴ (മല്ലികേ...)

വളകളിൽ താളമായ് തെളിയുമീ മൊഴികൾ
തഴുകുമീ തൂവലായ് തരളമായ് പൊതിയാൻ
അല ഞൊറിയിരുമരുവികൾ പകരുമോ
തുരുതുരെയൊരു കുളിരിലെ മർമ്മരം
ഒരു ശിശിര ജലസംഗമം പവിഴ (മല്ലികേ...)

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: വിജയ് യേശുദാസ്ചിന്മയി

Film/album: ഉത്തരാസ്വയംവരം

Explore this song