Malayalam lyrics
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ അറിവുമോർമയും കത്തും ശിരസ്സിൽ നിൻ ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ അധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുരനാമജപത്തിനാൽ കൂടുവാൻ പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ അതുമതീ ഉടൽ മൂടിയ മണ്ണിൽ നി- ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.. ഉം....ഉം....
Song video
Song information
Music: ഷഹബാസ് അമൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഉണ്ണി മേനോൻ
Film/album: സ്പിരിറ്റ്
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: സ്പിരിറ്റ്
- Composer: ഷഹബാസ് അമൻ
- Lyricist: റഫീക്ക് അഹമ്മദ്