Malayalam lyrics

മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്

നന്നെന്നു ഞങ്ങൾ കണ്ടു

വർഷങ്ങൾക്ക് മുൻപ്

ആ തരിശിലൂടെ നടക്കുമ്പോൾ     

കുറെ വിത്തുകൾ സമ്പാദിച്ചു

അവിടെയുമിവിടെയും നട്ടു

ഇടയ്ക്കൊക്കെ നനച്ചു

പിന്നെ മറന്നു ..

വർഷങ്ങൾ പലതു കഴിഞ്ഞുവല്ലോ..

ഒരുനാൾ വീണ്ടും അവിടം സന്ദർശിച്ചു.

തരിശിലുയർന്ന പച്ചക്കിനാവുകൾ കാണാൻ

തണലത്ത് ഇത്തിരിയിരിക്കാൻ...

 

അതിശയപ്പെട്ടുപോയ്

ഞങ്ങൾ നട്ട വിത്തുകൾ തന്നെയോ ഇത്

മാനം മുട്ടെ മേഖങ്ങളെ തൊട്ടുരുമ്മി..

പത്തിരുപത് നില ഉയരത്തിൽ

ആരെ കാണണം എന്ന് ചോദിച്ചു

പുത്തൻ കാടിന്റെ കാവലാൾ

പുത്തൻ കാടിന്റെ കാവലാൾ

പുത്തൻ കാടിന്റെ കാവലാൾ

പുത്തൻ കാടിന്റെ കാവലാൾ

Song information

Music: പ്രമോദ് ചെറുവത്തൂർ

Lyricist: റഫീക്ക് അഹമ്മദ്

Singer: പ്രമോദ് ചെറുവത്തൂർ

Film/album: കഥയുള്ളൊരു പെണ്ണ്

Explore this song

Song video

Watch on YouTube