Malayalam lyrics

മയ്യണിക്കണ്ണേ ഉറങ്ങ്.....ഉറങ്ങ്

മഞ്ചാടിമുത്തേ ഉറങ്ങ്....ഉറങ്ങ്

മയ്യണിക്കണ്ണിലെ മഞ്ചുന്നമഞ്ചാടി 

കൃഷ്ണമണിയേ ഉറങ്ങ് ഉറങ്ങ്....ഉറങ്ങ് ഉറങ്ങ് 

മാമയിൽപ്പീലിയിൽ കാർമുകിൽനിനവിൽ 

കൃഷ്ണമണിയേ ഉറങ്ങ്... ഉറങ്ങ്...ഉറങ്ങ്,,, ഉറങ്ങ് 

മാൻപേടപേടിയിൽ പായാതെ തിങ്കളേ 

മാർമറുകായി..ഉറങ്ങ്.....ഉറങ്ങ് 

                             (മയ്യണിക്കണ്ണേ......ഉറങ്ങ് )

ചായ്മാനം കുന്നിലെ ചാന്തുനിറം ചാർത്തി 

കൃഷ്ണമണിയേ ഉറങ്ങ്....ഉറങ്ങ്...ഉറങ്ങ്.. ഉറങ്ങ്

ഏഴാഴിചോഴും ആഴയഴകിന്റെ....

താഴികക്കുളിരെ ഉറങ്ങ്.....ഉറങ്ങ്...

                                 (മയ്യണിക്കണ്ണേ....ഉറങ്ങ്)

Song information

Music: ബാലഭാസ്ക്കർ

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: ജി വേണുഗോപാൽ

Film/album: മോക്ഷം

Explore this song