Malayalam lyrics

വാ ഹു ..വാ ഹു ..വാ ഹു ..വാ
വാ ഹു ..വാ ഹു ..വാ ഹു ..വാ
മനസ്സിൽ മഴയായ് പൊഴിയുകയായ്‌
കനവിന്നുയിരാം പൊന്നഴകേ  (2)
മറിമാൻ കണ്ണേ മധുര തേനേ
മയിലാം പെണ്ണേ മഴവിൽ കനവേ
പൂമൊട്ടിടുന്ന മോഹങ്ങൾ...
മണലിൽ വിരിയും പൊന്മലരായ്
തനുവിൽ പടരും തളിരിലയേ
മൃദുവായ് തഴുകും വെണ്ണിലവേ ..

കനവിലെത്തിയെൻ കനകമുന്തിരി
കിന്നാരം ചൊല്ലിപ്പാടും തോഴി
പവിഴമുത്തു നീ മലരിനല നീ
പ്രണയമൊഴുകിടും വീണേ
വാസന്തം നമ്മിൽ ചേർന്നിടുന്നു..
മകരന്ദം ചുണ്ടിൽ കാത്തുവച്ചേ
ജനുവരിയിൽ കുളിരും കാറ്റേ 
ഊലാഹില്ലേ...  ഊലാഹില്ലേ... 
ഊലാഹില്ലേ...  ലാഹി ..ലേ..ലേ
മനസ്സിൽ മഴയായ് പൊഴിയുകയായ്‌
കനവിന്നുയിരാംപൊന്നഴകേ..

ഇടവമഴയിൽ കറുക നാമ്പിൽ
പായാരം ചൊല്ലിപ്പാടും കിളികൾ
ശിശിരമഞ്ഞിൻ മറയിൽ പൂക്കും
ചേലെഴും മാർഗഴി പൂക്കൾ
ഹേമന്തം എന്നും ഒളിപകർന്നു
ആരാമം മണ്ണിൽ നിറമണിഞ്ഞു
ജനുവരിയിൽ കുളിരും കാറ്റേ 
ഊലാഹില്ലേ...  ഊലാഹില്ലേ... 
ഊലാഹില്ലേ...  ലാഹി ..ലേ ..ലേ

തനുവിൽ പടരും തളിരിലയേ
മൃദുവായ് തഴുകും വെണ്ണിലവേ
മനസ്സിൽ മഴയായ് പൊഴിയുകയായ്‌
കനവിന്നുയിരാം പൊന്നഴകേ
ഇനിയീ ജന്മം നൽകുന്നു ഞാൻ
ഒരു പൂക്കാലം നൽകുന്നു നീ
മയിലാം പെണ്ണേ മഴവിൽ കനവേ
പൂമൊട്ടിടുന്ന മോഹങ്ങൾ...
മണലിൽ വിരിയും പൊന്മലരായ്

Song video

Watch on YouTube

Song information

Music: റിനിൽ ഗൗതം

Lyricist: ലഭ്യമായിട്ടില്ല

Singer: ലഭ്യമായിട്ടില്ല

Film/album: സാൻഡ്‌ സിറ്റി

Explore this song