Malayalam lyrics
മനസ്സെന്ന പ്രതിഭാസം ഒരു മായാവിലാസം (2) അത് നരകത്തെ സ്വർഗ്ഗമാക്കും സ്വർഗ്ഗത്തെ നരകമാക്കും അത്ഭുത സർഗ്ഗവിശേഷം (മനസ്സെന്ന...) അന്തരംഗമാണോ ഓഹോ മസ്തിഷ്കമാണോ ഓഹോ അന്തരംഗമാണോ മസ്തിഷ്കമാണോ മനസ്സേ നിന്നുടെ വീട് മനസ്സേ നിന്നുടെ വീട് ചിലപ്പോളഴകിന്റെ നാട് നീ ചിലപ്പോൾ കൊടും ചാല് (മനസ്സെന്ന...) നന്മയുടെ ഒളിയും ഓഹോ തിന്മയുടെ ഇരുളും ഓഹോ നന്മയുടെ ഒളിയും തിന്മയുടെ ഇരുളും മനസ്സേ നീ ചമയ്ക്കുന്നു (2) ചിലപ്പോൾ അമൃതിൻ ബിന്ദൂ നീ ചിലപ്പോൾ വിഷ സിന്ധൂ (മനസ്സെന്ന...)
Song information
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ഗീതാപ്രണാമം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഗീതാപ്രണാമം
- Lyricist: യൂസഫലി കേച്ചേരി