Malayalam lyrics
മനസ്സുകളുടെ സംഗമം... മിഴികളിടയും താളം... കനവുകളൾ അതിസുന്ദരം... നിനവുകളുടെ നൊമ്പരം... നീയെന്റെ മൗനം മാത്രം... (മനസ്സുകളുടെ) അന്നങ്ങൾ തരളമിഴിയരയന്നങ്ങൾ ദൂതുമായ് നൽകും നിൻ പ്രണയമാം ശുഭസന്ദേശം പകരുവാൻ അകതരളിരിതളിലൊരമൃത ജലകണിക ഉറവിടും ഉഷസ്സിനു കണിയുണരാൻ നിനവുകളെ ഇനിയിതിലെ (മനസ്സുകളുടെ) പൂന്തിങ്കൾത്തളികതന്നിലെ നീർക്കുമ്പിൾ പവിഴമേ നീ നീർത്തും പരിഭവത്തിൻ പാൽക്കിണ്ണം നുകരുവാൻ തുടുവെള്ള മുയലിന്റെ മനസ്സുമായ് ഇവിടെയെൻ കനവുകളുറങ്ങുമ്പോൾ ഒരു നിമിഷം - തരു ഹൃദയം തിരുമകളേ (മനസ്സുകളുടെ)
Song information
Music: രവീന്ദ്രൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Film/album: തറവാട്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: തറവാട്
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല