Malayalam lyrics

മനോഹരി ദേവമനോഹരി

ആദി ദേവ മനോഹരി

ശിവകാമേശ്വരി കരുണാമയി

മംഗള വരദേ ശ്രീ ലളിതേ

ശരണം നിൻ പദയുഗളം

തരണം നിന്‍ ചിരഭജനം

ദേവി അമ്മേ

ശിവകാമേശ്വരി കരുണാമയി

സാമഗാന ലഹരിയിലലിഞ്ഞു

രാഗസിന്ദൂര കമലദളം വിരിഞ്ഞു

ജനനീ നിന്‍ ലാസ്യലയലോകം ഉണർന്നു.

ശ്രീഹരി സോദരി

ശ്രീകരി ശങ്കരി

പഞ്ചഭൂത ചൈതന്യ ദായിനി

വരദായിനി ഗൗരി മനോഹരി

അരുളുക വരമരളുക നീയെന്നും

നാമമന്ത്ര ധ്വനികളുയർന്നു

ജന്മജന്മാന്തര പാപക്കടൽ

കടന്നു

ശരണ്യേ നിന്‍മായാമണിദീപം തെളിഞ്ഞു

ശ്രീശിവ കാമിനി

ഹിമഗിരി നന്ദിനി

ആദ്യന്ത രഹിതാ

കൽമഷ നാശിനി

കനകാംബരി

നിത്യശിവകരി

കനിയുക തുണയരുളുക

നീയെന്നും

Song information

Music: മഹാദേവ അയ്യര്‍

Lyricist: മനോഹര വര്‍മ്മ രാജ

Singer: ദേവാനന്ദ്

Film/album: തീര്‍ത്ഥ സൗപര്‍ണിക

Explore this song

Song video

Watch on YouTube