Malayalam lyrics
മ മന്ദാരം മഞ്ഞില്‍ മുങ്ങും യാമം നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം പൊന്‍പൂവേ നിന്നുള്ളില്‍ തേടാം പ്രണയമധുരാഗം (മന്ദാരം... ) പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല്‍ പുളകനാളം ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന്‍ രതി വിഭോതം ആലോലം പൂവുടല്‍ തഴുകുമ്പോള്‍ ആമൃത ഭാവം (മന്ദാരം... ) മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ വീണും ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും അന്യോനം അങ്ങനെയൊഴുകുമ്പോള്‍ സുകൃതജന്മം (മന്ദാരം...2)
Song video
Song information
Music: മോഹൻ സിത്താര
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: കുലപതി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കുലപതി
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി