Malayalam lyrics
മധുവിധുവായി എൻ മാനസമേതോ മധുര മുന്തിരിയായ്... (2) നിനക്കു മാത്രം പകരാനെന്നിൽ നിറഞ്ഞുവല്ലോ സ്നേഹം.. (2) (മധുവിധുവായി....... മുന്തിരിയായ്) 2 ഞാൻ നിന്നെ കണ്ട നാൾ തന്നെ എന്റെ മനസ്സിൽ നീ നിറഞ്ഞു... (2) സ്വപ്നങ്ങളാൽ ചുടുകണ്ണീരിനാൽ ഞാൻ നിന്നെ പൂജിച്ചൂ... (2) എൻ പ്രാണൻ പൂ പോലെ നിന്നുടെ കാൽക്കൽ നേദിച്ചു... (മധുവിധുവായി....... മുന്തിരിയായി) 2 നിൻ നെഞ്ചം എന്റെ പൂമഞ്ചം എന്നും ഞാനതിൽ തല ചായ്ക്കും... (2) സന്തോഷവും ജീവ ദുഃഖങ്ങളും പങ്കിട്ടെടുക്കും നാം... (2) പൊന്നല്ല പണമല്ല നിൻ കാൽ പൂമ്പൊടി ഞാൻ ചൂടും... (പല്ലവി) (മധുവിധുവായി........ മുന്തിരിയായി)
Song video
Song information
Music: മോഹൻ സിത്താര
Lyricist: യൂസഫലി കേച്ചേരി
Singer: കെ എസ് ചിത്ര
Film/album: ആയിരത്തിൽ ഒരുവൻ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ആയിരത്തിൽ ഒരുവൻ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി