Malayalam lyrics

മധുരമൂറുന്ന സായന്തനത്തിൽ

വിധുരരായ് നിന്നു നാം

വഴിയിൽ വാനം മറന്നിട്ട വെയിലും

പതിയെ മായുന്നിതാ

നോവിൻ നെടും കടൽ കടന്നു പോകയാണു നീ (2)

ചോരാതെ ഈ കൈക്കുമ്പിളിൽ

നാം കോരിയ വെൺചന്ദ്രിക

നേർത്ത വിരലുകൾ തെല്ലു വിടർന്നാൽ

വാർന്നൊലിക്കുകയായി ഇരുട്ടിൽ

ഈ ജലാശയമാകെ നിലാവിൻ

നീരു കലർന്നു പരന്നു സുഗന്ധം

ആ നറും പൊയ്കയിൽ 

പെയ്തു നാം തനിയെ (നോവിൻ)

ദൂരേയ്ക്കു നീ പോയാലുമെൻ

സങ്കല്പമാം പൂന്തോപ്പിൽ ഞാൻ

നീ വരുന്ന വഴികളിലെല്ലാം

കാത്തു നിൽക്കും മേഘമാകും

നിൻ മുടിയിഴകളിൽ വീണു തമ്മിൽ

വേർപെടുന്ന തുള്ളികളാകും

ആർദ്രമായ് നിൻ നെറ്റിയിൽ ചേർന്നി-

റ്റിടും നനവാകും (നോവിൻ)

Song information

Music: ബേസിൽ സി ജെ

Lyricist: ബേസിൽ സി ജെ

Singer: കപിൽ കപിലൻ

Film/album: ഇത്തിരി നേരം

Explore this song