Malayalam lyrics

മധുമൊഴി മദമറിമാൻമിഴി
മനസ്സിജതാപമെന്നിലേറിടുന്നു മതിമുഖി
അധരമധുരമിവനു തരിക
മധുമൊഴി മദമറിമാൻമിഴീ
എന്റെ ജീവനാണു നീ
എന്തുവേണമെനിക്കിനി
ഹൃദയം നിറയെ പുളകപ്പൂക്കളണിഞ്ഞു
പ്രണയാമൃതമെൻ സിരകളിലാകെയുറഞ്ഞു
നീയേതു മാലാഖയോ സ്നേഹമയീ
നാടകം എൻ ജീവിതം
നായിക നീയീവിധം
പുലരുംവരെയും മധുവിധു രജനി
തളർന്നു
പൂബാണന്റെ ശരങ്ങളശ്ശേഷമൊഴിഞ്ഞു
നാം രണ്ടുമൊന്നല്ലയോ ചാരുമതി
ഓ...
മധുമൊഴി മദമറിമാൻമിഴി
മനസ്സിജതാപമെന്നിലേറിടുന്നു മതിമുഖി
അധരമധുരമിവനു തരിക
മധുമൊഴി മദമറിമാൻമിഴീ

Song video

Watch on YouTube

Song information

Music: എം ജി രാധാകൃഷ്ണൻ

Lyricist: തിക്കുറിശ്ശി സുകുമാരൻ നായർ

Singer: എം ജി ശ്രീകുമാർ

Film/album: തിരശ്ശീലയ്ക്കു പിന്നിൽ - നീലച്ചിത്രങ്ങൾക്കെതിരെ

Explore this song