Malayalam lyrics

മണിത്തിങ്കൾ ദീപം തെളിയും 
മാംഗല്യരാത്രിയായ്
മിഴിച്ചെപ്പിനുള്ളിൽ കനവിൻ 
മലർപൂക്കും വേളയായ്
മനസ്സിന്റെ പന്തൽ നിറയെ 
മനംപെയ്ത രാഗമഴയായ് 
തരളമീ തബലയിൽ തകധിമി തരംഗമായ്
വിഷ് യൂ ഹാപ്പി ലൈഫ് 
സ്വീറ്റി മാരീഡ് ലൈഫ് 
(മണിത്തിങ്കൾ...)
ചന്ദനവിരലാൽ നീയെൻ കരളിൽ 
തംബുരു തഴുകും സാന്ദ്രനിമിഷം
വർണ്ണപ്പൂക്കൾ വാരിവിതറും 
വളർമതിയുണരും യാമമായ് 
പടർന്നേറുമേതോ പതംഗംപോലെ നാം 
ആ....
പടർന്നേറുമേതോ പതംഗംപോലെ നാം
പകൽ ചാഞ്ഞ നീലമുകിലിൻ 
നിഴലണി പവിഴദ്വീപിൽ
വിഷ് യൂ ഹാപ്പി ലൈഫ് 
സ്വീറ്റി മാരീഡ് ലൈഫ് 
(മണിത്തിങ്കൾ...)
അമ്പിളി മുകുളം നെഞ്ചിലുണരും 
കുമ്പിളിൽ നിറയെ രാഗമധുരം
തമ്മിൽത്തമ്മിലാദ്യരാവിൽ 
പങ്കിടുമലിവിൻ യാമമായ് 
അലിഞ്ഞാലും തീരാ സുഗന്ധംപോലെ നാം
അലിഞ്ഞാലും തീരാ സുഗന്ധം പോലെ നാം
ആ....

Song video

Watch on YouTube

Song information

Music: എസ് ബാലകൃഷ്ണൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്രബിജു നാരായണൻ

Film/album: ഇഷ്ടമാണ് നൂറുവട്ടം

Explore this song