Malayalam lyrics
മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ മുന്നിൽ പിടയുമീ തുള്ളിജലമിവിടേ മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ കണ്ണിൽ പിടയുമീ തുള്ളിജലമിവിടേ നെഞ്ചിൽ ഒരു നറു തളിരുകൾ വെറുതെ വെറുതേ തീരാതെ പെയ്യും മണ്ണിൽ മായുവതെന്തിനോ ഏതിനോ.. പൊകാമീ ദൂരം നീളെ തേടുവതാരെയോ ആരെയോ.. മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ.. മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ.. വിടരുമീ മിഴിയിലെന്നുമെ നിറയുമീ മുഖമിതെന്റെയും പതിയേ തഴുകിടും പലപല കനവുകൾ അരികെ ഉണരുമിതവളുടെ നിനവുകൾ കുളിരുമായി പുണരുമീ ഇരവിലിനിയുമെൻ ഹൃദയം പിറകിലായി പതിയേ ചേരും കാത്തിരുന്നോരീ പുലർകാലമേ പുണ്യമായിടാം ..പോരൂ നീ മായാതെ നിന്നീ വിണ്ണിൽ താരകമായി നീ മിന്നിയോ .. പോകമീ ദൂരം നീളെ കൈകളിലായി നീ ചേർന്നുവോ
Song video
Song information
Music: ഗോപി സുന്ദർ
Lyricist: അനു എലിസബത്ത് ജോസ്
Singer: വിനീത് ശ്രീനിവാസൻദിവ്യ എസ് മേനോൻ
Film/album: ഗോഡ്സ് ഓണ്‍ കണ്‍ട്രി
Explore this song
- Singer: വിനീത് ശ്രീനിവാസൻദിവ്യ എസ് മേനോൻ
- Film / album: ഗോഡ്സ് ഓണ്‍ കണ്‍ട്രി
- Composer: ഗോപി സുന്ദർ
- Lyricist: അനു എലിസബത്ത് ജോസ്