Malayalam lyrics

മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ
താരാദീപം തിരിതെളിയും പോലെ
എതോ ജന്മം ശ്രുതിമുറുകും പോലെ
പൂമൂടും പൊന്‍വിരലാല്‍ നീ എന്‍ നെഞ്ചില്‍
ശ്രീരാഗം പെയ്തുണരും യുവഗന്ധര്‍വ്വന്‍ ഹായ്
മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ
ഏതോ ശംഖില്‍ നിറയും തീർത്ഥം പോലെ
നെറുകില്‍ നീ ഇറ്റുമ്പോള്‍ ധന്യനായ് 
ഹാ വിണ്ണില്‍ നിന്നും വെയിലിന്‍ നാളം പോലെ
കവിളില്‍ നീ മുത്തുമ്പോള്‍ പുണ്യമായ് ഞാന്‍
നീ മാത്രം ഇനി നീ മാത്രം 
തരുമാശ്വാസം സുഭഗേ...
മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാകളഭം പോലെ
താനേ വിരിയും തുളസിപ്പൂവേ നിന്നെ
മുടിയില്‍ ഞാന്‍ ചൂടുമ്പോൾ രാധയാവും
മായാമുരളി ചുണ്ടില്‍ ചേര്‍ക്കും നേരം
പരിഭവമുണരും നേരം ശ്യാമഭാവം
നീ മാത്രം ഇനി നീ മാത്രം 
തരുമാശ്വാസം സുഖദേ...
മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ
താരാദീപം തിരിതെളിയും പോലെ
എതോ ജന്മം ശ്രുതിമുറുകും പോലെ
പൂമൂടും പൊന്‍വിരലാല്‍ നീ എന്‍ നെഞ്ചില്‍
ശ്രീരാഗം പെയ്തുണരും യുവഗന്ധര്‍വ്വന്‍ ഹായ്

Song information

Music: ശരത്ത്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്രശ്രീനിവാസ്

Film/album: കവർ സ്റ്റോറി

Explore this song