Malayalam lyrics

മഞ്ഞിൽ കുളിക്കും രാവേറെയായ്

നിന്റെ മെയ്യിൽ ചന്തം വാചാലമായ്

ഒരു മോഹം നെഞ്ചിൽ തേരോട്ടമായ് മണിത്തത്തമ്മേ

കാതിൽ കുറുമ്പിൻ നിശ്വാസമായ്

വന്നു ചേരാൻ നിന്നെ പുൽകീടുവാൻ

കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ

പുതു പിച്ചിപ്പൂവിൻ ചിരിയോടെ

നറു മുല്ലപ്പൂവിൻ മണമോടെ

ഇനി ഇന്നല്ലെന്നും നാണം ചൂടും

നാടൻ പെണ്ണായ് മാറാമോ (മഞ്ഞിൽ...)

തണുപ്പാകെ മറന്നീടാൻ

കൈയ്യാലെ മൂടാം നിന്നെ

പുതപ്പെന്ന പോലെ ഓമലെ (2)

മഞ്ഞേ മണി മാറാതെ

രാവേ പടി ചാരാതെ

കണ്ണേ ഇമ ചിമ്മാതെ

മലരമ്പു കൊള്ളുന്ന നേരങ്ങളിൽ ( മഞ്ഞിൽ..)

മുളക്കുന്നെൻ കുളിരോടെ

വെൺ തിങ്കൾ ഞാനോ താനേ

കൊതിക്കുന്നു നിന്നെ ആമ്പലേ (2)

ആണിൻ കുയിലൊന്നേ നീ

നേരം പുലരുന്നെന്നായ്

ചുമ്മാ കുഴലൂതാതെ

മണിമാരന്റെ ശീലുള്ള യാമങ്ങളിൽ ( മഞ്ഞിൽ..)

Song video

Watch on YouTube

Song information

Music: ശ്യാം ധർമ്മൻ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: ശ്യാം ധർമ്മൻ

Raaga: മോഹനം

Film/album: വെറുതെ ഒരു ഭാര്യ

Explore this song