Malayalam lyrics
മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയും വെൺതിരിയായി എൻ നിഴലായി ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻ ഒരു മിഴിയായി വരുമോ പറയൂ മഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയും വെൺതിരിയായി എൻ നിഴലായി വിണ്ണിൻ മേഘത്തേരിൽ ... മിന്നും വെള്ളിത്തൂവൽ.. എന്നിൽ മോഹത്തിരയായി ചിമ്മും നിൻ മിഴിയിണകൾ തേടുമോ എൻ മോഹ ശലഭമഴയായ് കേൾക്കുമോ എൻ ആത്മമന്ത്രണങ്ങൾ മധുമാസം പുലർകാലം തേടുകയാണോ മിഴികളിലേതോ നിസ്വനഗാനം പാടും രാവിൽ മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയും വെൺതിരിയായി എൻ നിഴലായ് മണ്ണിൻ മൗനച്ചൂടിൽ വിങ്ങും മോഹശതങ്ങൾ ഒരുജന്മം വീണ്ടും തരുമോ ഭൂവിൻ മാറിൽ നിറയാൻ പാടുമോ വീണ്ടും മധുരമന്ത്രശ്രുതിയായി നേരുമോ ആഷാഢ ഭാവുകങ്ങൾ മഴവില്ലിൻ നിറദീപം സാധകമായോ സിരകളിൽ ഏതോ ചുംബന ലഹരിയിലലിയാൻ വരുമോ മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയും വെൺതിരിയായി എൻ നിഴലായി ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻ ഒരു മിഴിയായി വരുമോ പറയൂ മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയും വെൺതിരിയായി എൻ നിഴലായ്
Song video
Song information
Music: രമേഷ് നാരായൺ
Lyricist: നേഹ ഖയാൽ
Singer: രമ്യ നമ്പീശൻ
Film/album: മിസ്സ് ലേഖ തരൂർ കാണുന്നത്
Explore this song
- Singer: രമ്യ നമ്പീശൻ
- Film / album: മിസ്സ് ലേഖ തരൂർ കാണുന്നത്
- Composer: രമേഷ് നാരായൺ
- Lyricist: നേഹ ഖയാൽ