Malayalam lyrics

മഞ്ചാടി മേഘമേ സഞ്ചാരി മേഘമേ

കല്യാണമാലകൾ കുന്നോളം വാങ്ങിവാ

കുഞ്ഞോളം തുള്ളുമീ വെള്ളാമ്പൽ പൊയ്കയിൽ

ചില്ലോലക്കാറ്റുമായ് കണ്ണാടി മഞ്ചലിൽ

താനാടുമീ കൺകോണിലേ 

കിന്നാര പൂങ്കുടന്ന തായോയോ...

Wedding ding bells are ringing ing

Wedding ding bells are ringing ing

Wedding ding ding ding ding ding ding 

ഏതേതോ രാച്ചിരാതിന്റെ വോഹോ വെൺനാളം കൂട്ടുപോരുമ്പോൾ

പാൽക്കിനാവിലൂയലാടി വാരിളം നിറങ്ങളാടി 

എത്രയോ ചുരങ്ങൾ താണ്ടി എത്രയോ കയങ്ങൾ നീന്തി

അത്രമേലടുത്തു വന്ന ചില്ലണിഞ്ഞ മന്ത്രജാലമേ..യേയിയേയി....

Wedding ding bells are ringing ing

Wedding ding bells are ringing ing

Wedding ding ding ding ding ding ding ding ding 

മേന്മേലെ മോഹവിണ്ണിന്റെ വോഹോ കൈ ചേരും നീല മേലാപ്പിൽ

മഞ്ഞുപോൽ ചിരിച്ച പാവ താണിറങ്ങി വന്നൊളിച്ചു

കുഞ്ഞുമുന്തിരിക്കളങ്ങളെത്രയോ തിരഞ്ഞു

നമ്മളത്രമേലലഞ്ഞു നമ്മളിന്നിടങ്ങി കൂട്ടിരുന്നുവോവോവോ..വോഹോ...

Song video

Watch on YouTube

Song information

Music: ശ്രീവത്സൻ ജെ മേനോൻ

Lyricist: രാജീവ് ഗോവിന്ദ്

Singer: അമൽ ആന്റണി അഗസ്റ്റിൻഗായത്രി

Film/album: ലോഹം

Explore this song