Malayalam lyrics

ആറ്റുനോറ്റൊരു മാടപ്പിറാവിനെ പോറ്റിവളർത്തിയതാരാണ്

ചോന്ന ചാമ്പക്കച്ചുണ്ടുകടിച്ചിട്ട് ചോദ്യമെറിഞ്ഞവനാരാണ്

കത്തണവെയ്ലത്ത് ചന്ദിരൻ നിന്നപ്പോ പൊട്ടിച്ചിരിക്കണതാരാണ്

ഞാനോ നീയോ നാഗത്തറയിലെ നാവുന്തെകവുള്ള കൽവിളക്കോ

തെച്ചിപ്പൂ മന്ദാരം കുമ്പാളച്ചെപ്പും കൊട്ടി

പടകൂട്ടിക്കാറ്റുവിളിക്കുന്നേ.. ഏയ്

കരിനെച്ചിക്കാവോരം തൈമാസക്കന്നിത്തിങ്കൾ

തിരിവയ്ക്കാൻ കൂട്ടുവിളിക്കുന്നേ

കൈത്താലം വാങ്ങാനും മുല്ലത്താലം നേരാനും

കണ്ണാടിപ്പൊട്ടും കുത്തി വാ നീ തായേ..

കസ്തൂരിവാകച്ചോട്ടിൽ വാ…

തെച്ചിപ്പൂ മന്ദാരം കുമ്പാളച്ചെപ്പും കൊട്ടി

പടകൂട്ടിക്കാറ്റുവിളിക്കുന്നേ.. ഏയ്

കരിനെച്ചിക്കാവോരം തൈമാസക്കന്നിത്തിങ്കൾ

തിരിവയ്ക്കാൻ കൂട്ടുവിളിക്കുന്നേ

ചിന്നിത്തെന്നും കോടക്കാറ്റിൽ

കനകമാല തേടിത്തേടി കാനമേഘം

നിന്നെരിഞ്ഞു നീലവാനം

നിലാവു പൂക്കും നേരമായ് ചോലമാനേ (2)

നീർമാർഗ്ഗഴിത്തുമ്പിലാലോലം

നീചായുറങ്ങീടിലാത്മാവിൽ

അന്നാദ്യം പങ്കിട്ടതെല്ലാം ഞാൻ

പൊൻതൂവലായ് ചേർത്തുനെഞ്ചോരം

കുന്നിക്കുരുമണികൂമ്പാരം വെള്ളിക്കുടമണിസമ്മാനം

ചെല്ലച്ചെറുമകൾ കട്ടായം കുന്നോളിപ്പെണ്ണേ…

കൈതുടികൊട്ടികേൾക്കാതെ തിമിലടികുഴലടിയേറുമ്പോൾ

അടിമുടിതളരെ ആടാട് നങ്ങേലിപ്പെണ്ണേ...

തെച്ചിപ്പൂ മന്ദാരം കുമ്പാളച്ചെപ്പും കൊട്ടി

പടകൂട്ടിക്കാറ്റുവിളിക്കുന്നേ.. ഏയ്

കരിനെച്ചിക്കാവോരം തൈമാസക്കന്നിത്തിങ്കൾ

തിരിവയ്ക്കാൻ കൂട്ടുവിളിക്കുന്നേ

കുന്നിക്കുരുത്തോലചൂടി പളുങ്കുപോലെ

ദൂരെയേതോ സ്നേഹതീരം

മഞ്ഞുമഴക്കാലം പോകെ

കിനാവു മെയ്യും  തീരത്താരോ പാടിപ്പോയി...

ഈ കാട്ടിലഞ്ഞിക്കു പൂപോരാ..

പൈമ്പാൽകടമ്പേ നീ കൂട്ടായിടാം  ...

ഈരാവുറങ്ങാതെ കാത്തോളാം

എന്നാളുമെൻകൂടെയില്ലേ നീ

കുന്നിക്കുരുമണികൂമ്പാരം വെള്ളിക്കുടമണിസമ്മാനം

ചെല്ലച്ചെറുമകൾ കട്ടായം കുന്നോളിപ്പെണ്ണേ…

കൈതുടികൊട്ടികേൾക്കാതെ തിമിലടികുഴലടിയേറുമ്പോൾ

അടിമുടിതളരെ ആടാട് നങ്ങേലിപ്പെണ്ണേ...

തെച്ചിപ്പൂ മന്ദാരം കുമ്പാളച്ചെപ്പും കൊട്ടി

പടകൂട്ടിക്കാറ്റുവിളിക്കുന്നേ.. ഏയ്

കരിനെച്ചിക്കാവോരം തൈമാസക്കന്നിത്തിങ്കൾ

തിരിവയ്ക്കാൻ കൂട്ടുവിളിക്കുന്നേ

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: രാജീവ് ഗോവിന്ദ്

Singer: ബിജു നാരായണൻസുജാത മോഹൻസന്നിധാനന്ദൻടിപ്പു

Film/album: ഓർഡിനറി

Explore this song