Malayalam lyrics

മകരനിലാവിൽ മധുരവുമായീ
മറിമാൻ മിഴി വാ നീ (2)
കവിതയുമായ് എൻ മനമുണർന്നു
കവിളിണയിൽ പൊന്നല തെളിഞ്ഞു
മന്മഥനുടെയരികിൽ ചഷകമേന്തി വാ

നൂപുരനാദം കേട്ടു
എന്റെ ഹൃദയമൃദംഗമുണർന്നു (2)
മാമയിൽ പോലെ നിന്നുടെ നടനം
ആത്മാവിലാനന്ദ നിർവൃതിയരുളീ
ആ...ആ.....

ഇന്ദ്രധനുസ്സുകൾ കണ്ടൂ മധു
മധുരകലിക വിടർന്നു (2)
ഹൃദയവിപഞ്ചിക മീട്ടുക സഖീ നീ
പാടുകയായ് നിൻ മാനസമുരളീ
സാ നി ധമപ നിധപ മപഗരി
നിസഗരിമനിപ ഗരിനിസ

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: യൂസഫലി കേച്ചേരി

Singer: കെ ജെ യേശുദാസ്

Raaga: ആനന്ദഭൈരവി

Film/album: സ്നേഹിതൻ

Explore this song