Malayalam lyrics

മകരം പിറന്നാരെ മാവു പൂത്തു
പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ
മകരം പിറന്നാരെ മാവു പൂത്തു
പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ
കൊമ്പത്തിരിക്കുന്ന മാരനോട്
മാമാതം കൊഞ്ചുന്നൂ വെൺപ്പിറാവ്
പുള്ളിച്ചി പൂപ്പേട കോയിയോട്
പൂവാലൻ കോയിയടുത്തു കൂടി
പുള്ളിച്ചി പൂപ്പേട കോയിയോട്
പൂവാലൻ കോയിയടുത്തു കൂടി
കാട്ടിലെയരിതുമ്പ കണ്ടത്ത്ന്ന്
തുള്ളിക്കളിക്ക് ന്ന് നാഗങ്ങളു്
കാട്ടിലെയരിതുമ്പ കണ്ടത്ത്ന്ന്
തുള്ളിക്കളിക്ക് ന്ന് നാഗങ്ങളു്
മകരം പിറന്നാരെ മാവു പൂത്തു
പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ

Song information

Music: രമേഷ് നാരായൺ

Singer: ലതിക

Film/album: തോറ്റം

Explore this song