Malayalam lyrics
മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും (2) മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവേ നാണം അന്നനടയിലും നാണം നിലയിലും നാണമിതടിമുടിയൊരുനാണം പനിനീർനിലാവിൻ പൂമഴ അനുരാഗലോലയാമിനീ ഇരുഹൃദയം നിറയും നിറയും നിമിഷം (മോഹം കൊണ്ടാൽ - കുടിച്ചുവറ്റിയ്ക്കും) (മിഴികളിൽ നാണം - അടിമുടിയൊരു നാണം) ഞാനില്ലാ ഇല്ലാ ഇല്ലാ എന്നൊരു നാട്യം കാണിയ്ക്കും ഇനി കൂടെപ്പോരൂ പോരൂ നിയെന്നിഷ്ടം ഭാവിയ്ക്കും നീയെന്റെ കിനാവെന്നെന്റെ കുറുമ്പെന്നെല്ലാം കൊഞ്ചിയ്ക്കും കൊതികൂടി കൂടിക്കൂടിട്ടവളെ കൂടെ നടത്തിയ്ക്കും മധുരം തിരുമധുരം പോരാ മധുവിധുവിനു മധുരം പോരാ ഒന്നിനിയൊരു ഗാനം പാടാം ഞാൻ ഈ ഹൃദയം നിറയും ഗാനം (മോഹം കൊണ്ടാൽ - കുടിച്ചുവറ്റിയ്ക്കും) (മിഴികളിൽ നാണം - അടിമുടിയൊരു നാണം) ഞാനെല്ലാം എല്ലാമെല്ലാമെന്നൊരു തോന്നൽ തോന്നിയ്ക്കും ഞാൻ പോരാം പോരാ പോരാമെന്നൊരു പൂത്തിരി കത്തിയ്ക്കും നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും അവനവളോടവളോടവളോടലിയും സ്നേഹനിലാവാകും എവിടേ നീ എവിടേ കരളേ നീയെവിടെൻ കവിതേ പറയൂ നീയെഴുതിയ ഗാനം പാടാമോ നിൻ ഹൃദയം കവിയും ഗാനം മോഹം കൊണ്ടാൽ ഇന്നേതൊരാളും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചു വറ്റിയ്ക്കും (പനിനീർനിലാവിൻ - നിമിഷം) (മോഹം കൊണ്ടാൽ - കുടിച്ചുവറ്റിയ്ക്കും (3))
Song information
Music: ദീപക് ദേവ്
Lyricist: കൈതപ്രം
Singer: നിഖിൽ മേനോൻരഞ്ജിത്ത് ഗോവിന്ദ്റിമി ടോമി
Film/album: ക്രിസ്ത്യൻ ബ്രദേഴ്സ്
Explore this song
- Singer: നിഖിൽ മേനോൻരഞ്ജിത്ത് ഗോവിന്ദ്റിമി ടോമി
- Film / album: ക്രിസ്ത്യൻ ബ്രദേഴ്സ്
- Composer: ദീപക് ദേവ്
- Lyricist: കൈതപ്രം