Malayalam lyrics
മൂവന്തിക്കാറ്റേ കിളിവാതിൽ പടിമേലെ മെല്ലെ പൂന്തെന്നൽ പോലെ തഴുകിവാ.. മൈലാഞ്ചിപ്പൊന്നിൻ നിറമെന്നിൽ നീ വേഗം മൈക്കണ്ണിൽ പൂക്കും കവിതയായ്.. മഴമേഘങ്ങൾ മറയുകയല്ലേ നിറദീപങ്ങൾ പൂക്കുകയല്ലെ chaand jaise dheere dil mem mera thu hi aaja mere man mem jaana dhum jhanak dha..dhum jhanak dha.. dhum jhanak dha..jaanaa chaand jaise dheere dil mem mera thu hi aaja mere man mem jaana മാറിൽ വീഴും മഞ്ഞിൻ തുള്ളിപോലെ മാറിടുന്നു നീയീ നീലരാവിൽ.. ശ്യാമമേഘം മായും തിങ്കൾ പോലെ സുന്ദരീ നീ തട്ടം മാറ്റി നിൽപ്പൂ .. കാതോരം കിന്നാരം മൂളുന്നൂ നീ നിലാവായ് മാലേയം പേറുന്നു മഴവില്ലിൻ തൂവലാലെ മഴമേഘങ്ങൾ മറയുകയല്ലേ നിറദീപങ്ങൾ പൂക്കുകയല്ലെ chaand jaise dheere dil mem mera thu hi aaja mere man mem jaana താരഹാരം മാറിൽ ചേർത്തുവയ്ക്കെ നീലവിണ്ണിൻ താഴെ നമ്മൾ മാത്രം പാരിലെങ്ങും തൂവി വെണ്ണിലാവ് ചാരിനിൽപ്പൂ എന്റെ തേൻനിലാവ് നീൾമിഴിയിൽ പൂക്കാലം ഞാൻ തേടി ഏകനായ് സാരംഗി ഗസൽ മൂളും മൗനങ്ങൾ ചേർത്ത രാഗം മഴമേഘങ്ങൾ മറയുകയല്ലേ നിറദീപങ്ങൾ പൂക്കുകയല്ലെ chaand jaise dheere dil mem mera thu hi aaja mere man mem jaana dhum hdha..dhum jhanak dha.. dhum jhanak dha.
Song information
Music: റിനിൽ ഗൗതം
Lyricist: ബാബുരാജ് കലമ്പൂർ
Singer: സുൽഫിഖ്
Film/album: കാന്താരി
Explore this song
- Singer: സുൽഫിഖ്
- Film / album: കാന്താരി
- Composer: റിനിൽ ഗൗതം
- Lyricist: ബാബുരാജ് കലമ്പൂർ