Malayalam lyrics

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍

കനവറിയാതെ ഏതോ കിനാവുപോലെ

മനമറിയാതെ പാറിയെന്‍ മനസ്സരസോരം

പ്രണയനിലാക്കിളീ നീ ശഹാന പാടി

ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം

എവിടെ മറന്നു ഞാനീ പ്രിയാനുരാഗം  

(മിഴിയറിയാതെ...)

കൺചിമ്മിയോ നിന്‍ ജാലകം

ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ

കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍ത്താളവും

തങ്കത്തിങ്കള്‍ തേരേറി വര്‍ണ്ണപ്പൂവിന്‍ തേൻതേടി

പീലിത്തുമ്പില്‍ കൈമാറും മോഹങ്ങളെ

എന്നും നിന്നെ കൺകോണില്‍

മിന്നും പൊന്നായ് കാത്തോളാം

ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍  മിഴിയറിയാതെ വന്നു നീ ‍മിഴിയൂഞ്ഞാലില്ക്്ക

കനവറിയാതെ ഏതോ കിനാവുപോലെ

തൂമഞ്ഞിനും കുളിരേകുവാന്‍

ദേവാമൃതം നല്‍കിയോ തെന്നലേ

പൂന്തേനിനും മധുരം തരും

അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ

ഇന്നെന്നുള്ളില്‍ ചാഞ്ചാടും കാണാസ്വപ്ന പൂപ്പാടം

കൊയ്യാനെത്തും കിന്നാര പൊൻപ്രാക്കളെ

ഓരോ തീരം തേടാതെ ഓലച്ചില്ലില്‍ നീന്താതെ

ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ  (മിഴിയറിയാതെ...)

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: ബിച്ചു തിരുമല

Singer: സുജാത മോഹൻ

Raaga: മോഹനം

Film/album: നിറം

Explore this song