Malayalam lyrics

ആ ..ആ ..ആ 
മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം
അനുരാഗത്തേന്‍ കണങ്ങള്‍
മധുരിക്കും ഗദ്ഗദങ്ങള്‍
പൊന്‍കിനാവുകള്‍ കുളിരും തീക്കനല്‍
മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം

ഏകതാര മീട്ടിമീട്ടി വന്നു യാമിനീ
ഗാനമാല നീട്ടിനീട്ടി നിന്നു രഞ്ജിനീ  (2)
പ്രാണനില്‍ പൂവിടും പാട്ടിലൂറും സ്നേഹമായി
പാടൂ പാടൂ നോവിന്‍ ഗായകാ..
മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം

അല്ലലെന്തു നിന്‍ മനസ്സില്‍ ചൊല്ലു പൈങ്കിളീ
ഉള്ളലിഞ്ഞു സിന്ധു കേട്ടു നിന്റെ ഉള്‍വിളീ  (2)
ഊഴിതന്‍ മോഹമേ ആഴിതേടും ശോകമേ
പോരൂ പോരൂ നീയെന്‍ കണ്മണി
മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം

Song information

Music: ജോൺസൺ

Lyricist: യൂസഫലി കേച്ചേരി

Singer: കെ എസ് ചിത്ര

Film/album: തിരകൾക്കപ്പുറം

Song video

Watch on YouTube

Additional song details

Singer: കെ ജെ യേശുദാസ്

Explore this song