Malayalam lyrics

മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം പരിഭവത്തിങ്കളേ തെളിനിലാക്കുമ്പിളായ് നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം കളിവാക്കുചൊല്ലി നാം കലഹിച്ചതൊക്കെയും പ്രണയമുണര്‍ത്തിയ കൗതുകം ഒരുമിച്ചു പാടുമീ പാട്ടിന്നരുവിയായ് ഒഴുകും നമ്മള്‍ എന്നുമേ കരളിലിരുന്നൊരു കിളി പാടി  മുരളിക മൂളുംപോലെ കണിമലരണിയും യാമിനിയില്‍ നീ എന്‍ മനസ്സിലെ മധുകണം മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം നുകരും സ്‌നേഹമര്‍മ്മരം ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞു നീ വരമായ് തന്നു തേന്‍‌കണം തണുവിരല്‍ തഴുകും തംബുരുവിന്‍ സിരകളില്‍ ഒരു നവരാഗം നറുമലരിതളിന്‍ പുഞ്ചിരിയില്‍ നീ നിറമെഴുതിയ ചാരുത (മിഴിതമ്മിൽ.... )

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: അനിൽ പനച്ചൂരാൻ

Singer: ശ്വേത മോഹൻ

Raaga: കല്യാണി

Film/album: മിന്നാമിന്നിക്കൂട്ടം

Explore this song