Malayalam lyrics
മിഴി തമ്മിൽ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ് നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല മിഴി തമ്മിൽ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം കളിവാക്കു ചൊല്ലിയാൽ കലഹിച്ചതൊക്കെയും പ്രണയമുണർത്തിയ കൌതുകം ഒരുമിച്ചു പാടുമീ പാട്ടിൻ അരുവിയായ് ഒഴുകും നമ്മൾ എന്നുമേ കരളിലിരുന്നൊരു കിളി പാടി മുരളിക മൂളും പോലെ കണിമലരണിയും യാമിനിയിൽ നീയെൻ മനസ്സിലെ മധുകണം മിഴി തമ്മിൽ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം അരികത്തിരിക്കിലും കനവിൽ ലയിച്ചു നാം നുകരും സ്നേഹ മർമ്മരം ഓർക്കാതിരിക്കവേ ചാരത്തണഞ്ഞൂ നീ വരമായ് തന്നൂ തേൻ കണം തണുവിരൽ തഴുകും തംബുരുവിൽ സിരകളിലൊരു നവരാഗം നറുമലരിതളിൽ പുഞ്ചിരിയിൽ നീ നിറമെഴുതിയ ചാരുത മിഴി തമ്മിൽ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ് നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല ഒരു മഴയുടെ കുളിരല ഒരു മഴയുടെ കുളിരല
Song video
Song information
Music: ബിജിബാൽ
Lyricist: അനിൽ പനച്ചൂരാൻ
Singer: രഞ്ജിത്ത് ഗോവിന്ദ്ശ്വേത മോഹൻ
Raaga: കല്യാണി
Film/album: മിന്നാമിന്നിക്കൂട്ടം
Explore this song
- Singer: രഞ്ജിത്ത് ഗോവിന്ദ്ശ്വേത മോഹൻ
- Film / album: മിന്നാമിന്നിക്കൂട്ടം
- Composer: ബിജിബാൽ
- Lyricist: അനിൽ പനച്ചൂരാൻ