Malayalam lyrics
മുല്ലപ്പൂചേലുള്ള പെണ്ണാണ് ഞാനെന്നാലും ശൃംഗാരം നിൻ മെയ്യിൽ ചാർത്തിയോ.. ഓ..ഹോ കുന്നോളം മോഹങ്ങൾ അമ്മാനമേറുംനേരം നിന്നിഷ്ടം ഞാൻ മെല്ലെ ചൊല്ലിടാം മഴവില്ലഴകേ അനുരാഗം കാണുവതെങ്ങോ നറുപുഞ്ചിരിയാൽ നീയെന്നിൽ അലിയുവതെന്നോ പ്രണയാർദ്രമാകുന്നാരോ ദൂരെ നാണത്താൽ മൂടും നേരം ഞാൻ മിഴിയാൽ ചൊല്ലീടാം മുല്ലപ്പൂചേലുള്ള പെണ്ണാണ് ഞാനെന്നാലും ശൃംഗാരം നിൻ മെയ്യിൽ ചാർത്തിയോ.. ഓ. ഹോ മേല്ലെമെല്ലെ ഒഴുകും പനിനീർ മഴയായി മൗനം എൻ മൗനം അരമണി കിലുങ്ങും ആമ്പൽക്കടവിൽ നാണം എൻ നാണം ആരോരുമറിയാതെ ആവണിപ്പൂവായി ഞാൻ ആതിരചേലോടെ മിഴിചേർന്നുനിന്നീടാം ദൂരെ ഇനി ദൂരെ ഈ മിഴികൾ താനേ മൂടും നേരം നീയോ തേനഴക്.. മുത്തുമുത്തുപോലെ മഞ്ഞുമഴ പെയ്യും രാവിൽ ഈ രാവിൽ ചിരിമണി തൂകും മിഴിയൂഞാലിൽ മോഹം എൻ മോഹം കളിവാക്കു ചൊല്ലും നേരം കേൾക്കാത്തതെന്തേ നീ നറുതേൻ നിലാവായി മിന്നും ശലഭങ്ങളായി മാറാം.. ദൂരെ ഇനി ദൂരെ. ഈ മിഴികൾ താനേ മൂടും നേരം നീയോ തേനഴക് .. മുല്ലപ്പൂചേലുള്ള പെണ്ണാണ് ഞാനെന്നാലും ശൃംഗാരം നിൻ മെയ്യിൽ ചാർത്തിയോ.. ഓ. ഹോ കുന്നോളം മോഹങ്ങൾ അമ്മാനമേറുംനേരം നിന്നിഷ്ടം ഞാൻ മെല്ലെ ചൊല്ലിടാം മഴവില്ലഴകേ അനുരാഗം കാണുവതെങ്ങോ നറുപുഞ്ചിരിയാൽ നീയെന്നിൽ അലിയുവതെന്നോ പ്രണയാർദ്രമാകുന്നാരോ ദൂരെ നാണത്താൽ മൂടും നേരം ഞാൻ മിഴിയാൽ ചൊല്ലീടാം അഹഹാ അഹഹാ ഉഹും ഉഹും ഉഹും ഉം ഹാ ഉം
Song information
Music: റോണി റാഫേൽ
Lyricist: ജി എൻ പദ്മകുമാർ
Singer: രാജലക്ഷ്മി
Film/album: കാഞ്ചി
Explore this song
- Singer: രാജലക്ഷ്മി
- Film / album: കാഞ്ചി
- Composer: റോണി റാഫേൽ
- Lyricist: ജി എൻ പദ്മകുമാർ