Malayalam lyrics

മാലിനി മന്ദാകിനി വെള്ളികൊലുസ്സിട്ട കല്ലോലിനി
മാലിനി മന്ദാകിനി വെള്ളികൊലുസ്സിട്ട കല്ലോലിനി
തങ്കകതിരവനുണരുമ്പോൾ
തങ്കക്കിനാവായ് നീ
പാടൂ പാടൂ നീയെൻ കാമിനി
പാടൂ പാടൂ നീയെൻ കാമിനി
മാലിനി മന്ദാകിനി വെള്ളികൊലുസ്സിട്ട കല്ലോലിനി
ഏതൊ മോഹക്കുടന്നയിൽ പൂത്താലും
ഏതു വർണ്ണ കലികയായിരുന്നാലും
ഇന്നെൻ മോഹങ്ങൾ പൂവണിയുന്നൊരു
സിന്ദൂരമലരല്ലെ നീ പനിനീർപ്പുവല്ലെ
ഇന്നെൻ മോഹങ്ങൾ പൂവണിയുന്നൊരു
സിന്ദൂരമലരല്ലെ നീ പനിനീർപ്പുവല്ലെ
മാലിനി മന്ദാകിനി വെള്ളികൊലുസ്സിട്ട കല്ലോലിനി
മാലിനി മന്ദാകിനി വെള്ളികൊലുസ്സിട്ട കല്ലോലിനി
ഏതൊ രാഗസദസ്സി ലായാലും
ഏതു വർണ്ണതരംഗമായ് തീർന്നാലും
ഇന്നെൻ കിനാവിൽ സ്വരമൂതുന്നൊരു
കളകൂജനമല്ലെ നീ പഞ്ചമം കിളിയല്ലെ
ഇന്നെൻ കിനാവിൽ സ്വരമൂതുന്നൊരു
കളകൂജനമല്ലെ നീ പഞ്ചമം കിളിയല്ലെ
മാലിനി മന്ദാഗിനി വെള്ളികൊലുസ്സിട്ട കല്ലോലിനി
തങ്കകതിരവനുണരുമ്പോൾ
തങ്കക്കിനാവായ് നീ
പാടൂ പാടൂ നീയെൻ കാമിനി
പാടൂ പാടൂ നീയെൻ കാമിനി
മാലിനി മന്ദാകിനി വെള്ളികൊലുസ്സിട്ട കല്ലോലിനി

Song video

Watch on YouTube

Song information

Music: ജോയ് തൊട്ടാൻ

Lyricist: വെമ്പയം ദാസൻ

Singer: റെജു ജോസഫ്

Film/album: ലളിതഗാനങ്ങൾ

Explore this song