Malayalam lyrics
മാലിനീ..തീരമേ.. മന്ദാര സ്വപ്‌നങ്ങൾ മാലകോർത്തൊരുക്കുന്ന മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... (2) മാലിനീ..തീരമേ.. നിൻ വിരിമാറിൽ വിടരും മലരിനു നിതാന്ത സൗന്ദര്യം...(2) നിന്നിലലിഞ്ഞണയുന്നൊരു കാറ്റിനു നിതാന്ത സൗരഭ്യം (2 ) മാലിനീ..തീരമേ.. നിന്നുടെ മാറിൽ വനജ്യോത്സനകളിൽ നിർവൃതി പൂക്കുന്നു (2 ) നിന്നെയുരുമ്മി ഒഴുകും മാലിനി പ്രണവം ചൊല്ലുന്നു..(2 ) മാലിനീ..തീരമേ.. മന്ദാര സ്വപ്‌നങ്ങൾ മാലകോർത്തൊരുക്കുന്ന മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... മാലിനീ..തീരമേ..
Song video
Song information
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Raaga: ശുഭപന്തുവരാളി
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്