Malayalam lyrics

മാലാഖമാര്‍ വരുന്നുണ്ടല്ലോ
സമീറാക്ക് ഭാവുകം നേര്‍ന്നീടാന്‍
പൂക്കളും വിരിഞ്ഞു നില്‍ക്കുന്നേ
പൂമണം വീടാകെ വീശീടാന്‍ (2)

കവിത തുളുമ്പും കണ്‍കളുമായി
ഒമര്‍ഖയാമിന്‍റെ ഭാവനപോലെ (2)
കണ്മണി നീയൊരു സുന്ദരിയായി
കണ്മണി നീയൊരു സുന്ദരിയായി
മാലാഖമാര്‍ വരുന്നുണ്ടല്ലോ
സമീറാക്ക് ഭാവുകം നേര്‍ന്നീടാന്‍
പൂക്കളും വിരിഞ്ഞു നില്‍ക്കുന്നേ
പൂമണം വീടാകെ വീശീടാന്‍

തങ്കക്കിനാവുകള്‍ പൂവണിയുമ്പോൾ
താരങ്ങളെല്ലാം പ്രഭയില്‍ മുങ്ങി(2)
വിലസുകയാണ് നിന്‍ വദനത്തില്‍
വിലസുകയാണ് നിന്‍ വദനത്തില്‍
മാലാഖമാര്‍ വരുന്നുണ്ടല്ലോ
സമീറാക്ക് ഭാവുകം നേര്‍ന്നീടാന്‍
പൂക്കളും വിരിഞ്ഞു നില്‍ക്കുന്നേ
പൂമണം വീടാകെ വീശീടാന്‍

പലപല നാളായി കൊതിച്ചുനിന്നൊരു
വിവാഹസുദിനം പിറന്നുവല്ലോ(2)
ആയിരമായിരം അഭിവാദ്യങ്ങള്‍
ആയിരമായിരം അഭിവാദ്യങ്ങള്‍

മാലാഖമാര്‍ വരുന്നുണ്ടല്ലോ
സമീറാക്ക് ഭാവുകം നേര്‍ന്നീടാന്‍
പൂക്കളും വിരിഞ്ഞു നില്‍ക്കുന്നേ
പൂമണം വീടാകെ വീശീടാന്‍ (2)

Song information

Music: പി വി മന്‍സൂര്‍

Lyricist: പി വി മന്‍സൂര്‍

Singer: ഗായത്രിനൂർജഹാൻ

Film/album: ദൈവനാമത്തിൽ

Explore this song