Malayalam lyrics

മാനത്തൊരു തമ്പുരാട്ടി 
മഴമുകിലാം തമ്പുരാട്ടി 
മാമലയാം തോഴനെ 
ഒരുനാള്‍ തേടിപ്പോയി 
മാനത്തൊരു തമ്പുരാട്ടി 
മഴമുകിലാം തമ്പുരാട്ടി 
മടിയിലവള്‍ ഒളിച്ചുവച്ച 
മഴവില്ലിന്‍ പൂമാല 
മാരന്റെ മാറില്‍ ചാര്‍ത്താന്‍ 
കൊതിച്ചു പെണ്ണ് 
പടിഞ്ഞാറേ കൊട്ടാരത്തിന്‍ പവിഴപ്പടവേറിയിറങ്ങി 
പ്രിയതമന്റെ നാമം ചുണ്ടാല്‍ 
ജപിച്ചു പെണ്ണ് 
(മാനത്തൊരു...)
മേടമാസ സന്ധ്യയവള്‍ക്ക് 
വഴികാട്ടാന്‍ തിരി നീട്ടി 
കുളിരേകാന്‍ ചന്ദനവനികള്‍ 
ചാമരങ്ങള്‍ വീശി 
കാമുകനെ കണ്ടപ്പോള്‍ 
മാറോടു ചേര്‍ത്തപ്പോള്‍ 
കണ്ണീരായി മണ്ണിൽവീണു തമ്പുരാട്ടി 
(മാനത്തൊരു...)

Song video

Watch on YouTube

Song information

Music: ആലപ്പി രംഗനാഥ്

Lyricist: പി ഭാസ്ക്കരൻ

Singer: കെ ജെ യേശുദാസ്

Film/album: ഓർക്കാതിരുന്നപ്പോൾ

Explore this song