Malayalam lyrics

മാനിൻ മിഴിയുള്ള  നാണച്ചിറകുള്ള

ലാവിന്നഴകിവളാരെന്നറിയില്ല

പാറി വന്നീവഴിയേ കണ്ണാടിനദിയരികെ 

മേഘച്ചെരുവിലെ മിന്നൽ വളച്ചു ഞാൻ

ഉള്ളിലൊരുക്കിയ തോണിയിറക്കീടും

മോഹിച്ച രാവിൻ ഓളത്തിലെങ്ങോ 

പാടി തുഴഞ്ഞീടും

 

നീയെന്നുയുരിലെ 

തീയൊന്നറിയില്ലേ

നേരം തിരയാതെ

പെയ്തിടുകില്ലേ

കാടറിയാതെയും കാറ്ററിയാതെയും 

രാമഴ തേന്മഴയായ് 

വേനൽ‌പ്പുഴയുടെ തീരത്തിനി നമ്മൾ

തൂവൽ വിരിച്ചുറങ്ങാം

അരികിലായ് നീ അലസയായ് പെണ്ണേ..

പെണ്ണേ.... ഓ.... 

 

നീയാവും താഴ്‌വാരം

ഞാനേതോ വാർമേഘം 

മേലാകേ മൂടുന്നോ 

രാനേരം തീരോളം 

നിൻ മിഴിയെന്നൊരു വെൺ‌നദിയിൽ

മഞ്ഞല മിന്നുകയോ 

പൂവിതളായതിലിന്നിനിയെൻ

കാമന നീന്തുകയോ ...

ഹൃദയമന്ത്രമൊഴുകി മെല്ലെ

വരുമൊരു തിരയായ് 

 

 ( നീയെന്നുയുരിലെ ..)

Song information

Music: ജേക്സ് ബിജോയ്

Lyricist: ജോ പോൾ

Singer: കാർത്തിക്

Film/album: 2 സ്റ്റേറ്റ്സ്

Explore this song