Malayalam lyrics
മിന്നും പളുങ്കുകൾ ആ ചില്ലിൻ നുറുങ്ങുകൾ പാതി രാകി പാതി വെച്ചും സൂര്യ നാളം പൊന്നുഴിഞ്ഞും നീല ജാലകങ്ങളുള്ള മോഹ മന്ത്ര ഗോപുരങ്ങൾ (മിന്നും...) തെന്നൽ തൊങ്ങലിട്ടുവോ വർണ്ണം വാരിയിട്ടുവോ (2) മണ്ഡപങ്ങളിൽ മരതകങ്ങളിൽ ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീ നിലാവിൽ (മിന്നും..) ഓ കാറ്റിൻ കാതര സ്വരം ഏതോ സാഗരോത്സവം (2) മൌന സന്ധ്യകൾ ഹരിത രാത്രികൾ താഴികക്കുടങ്ങൾ ചൂടും എന്റെ ജീവ രാഗമായ് (മിന്നും.)
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ജോണി വാക്കർ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ജോണി വാക്കർ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി