Malayalam lyrics
മൃദുലമായ് നെറുകയിൽ ഏതു കൈ വിരൽ അലികോടെ തഴുകീടും ആർദ്ര സാന്ത്വനം കാതോരാമാസ്വരം താരാട്ടിനീണമായ് ഈ തീരാമാതമാവിൻ ജീവതാളമായ് ജീവതാളമായ് (മൃദുലമായ് ..) ഈ വഴിത്താരയിൽ പൂവാക നീർത്തുമീ കൂടാരം പൂകാനായ് കൂടെ വരാം (2) പൂമേനിനീറിയെൻ പൈതലേ നിൻ പൂമിഴീ നനയരുതെ കനലായ് അരികിൽ വരാം (2) (മൃദുലമായ് ..) ഓർമ്മകൾ മേയുമീ പുൽമേട്ടിലൂടെയെൻ കൌമാരം ആരെയോ തേടുകയോ (2) പെണ്മേനിയെന്നെ പോൽ മണ്ണിനെയൊരുക്കണം കതിർമണികൾ വിതറി പൊന്നുതരാം (2) (മൃദുലമായ് ..)
Song information
Music: അമ്പലപ്പുഴ വിജയൻ
Lyricist: ശശികല വി മേനോൻ
Singer: മധു ബാലകൃഷ്ണൻ
Film/album: പ്രിയപ്പെട്ടവർ
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: പ്രിയപ്പെട്ടവർ
- Composer: അമ്പലപ്പുഴ വിജയൻ
- Lyricist: ശശികല വി മേനോൻ