Malayalam lyrics

മുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം
നറുപൂ‍വിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാ‍ൻ.. എൻ
കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ...
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്...
ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ... ചേക്കേറുമോ...
കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീ‍ലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ...
തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
പൊന്നിളം കിളികളേ... കളിയാടി വാ...
.

Song information

Music: എസ് പി വെങ്കടേഷ്

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്

Film/album: കൗരവർ

Explore this song