Malayalam lyrics
മുത്തേ മുത്തേ പ്രിയനാദം പുതുരാഗമായി തഴുകും.. വിൺ ചന്ദ്രലേഖയെപ്പോലെ മനതാരിൽ എന്നും ഉണരും....(മുത്തേ മുത്തേ...) ഉയിരേ.....പുലർകാല സ്നേഹമേ... നിനക്കായ്...അനുരാഗ ഗാനമേ... കുളിരാർന്ന മാരിയായ് വാ... മമ ജീവതാളമായ് വാ... കുളിരാർന്ന മാരിയായ് വാ... മമ ജീവതാളമായ് വാ...(മുത്തേ മുത്തേ...) നറുവസന്തം ഈ ചാരുഭാവമേ... എൻ പ്രേമപൂജതൻ അഭിലാഷ ദേവതേ എൻ പ്രേമപൂജതൻ അഭിലാഷ ദേവതേ... ഇനി മനസ്സിലാടൂ പദനടനലാസ്യം.... എൻ പ്രാണവേണു ഗീതമേ നീ സ്വന്തമല്ല..... (മുത്തേ മുത്തേ...) നവവിഭാതം തൂമന്ദഹാസമേ എൻ ജീവ ശാഖിയിൽ വരുമേഘശാരികെ എൻ ജീവ ശാഖിയിൽ വരുമേഘശാരികെ..... പൊൻകനവിലേതോ സുഖസുവിനഭാഗ്യം ..... നിറദീപമേന്തും ഭാസുരേ നീ പുണ്യമല്ലേ നിറദീപമേന്തും ഭാസുരേ നീ പുണ്യമല്ലേ... (മുത്തേ മുത്തേ പ്രിയനാദം)
Song information
Music: ജോസി പുല്ലാട്
Lyricist: ഷാജി എല്ലത്ത്
Singer: മധു ബാലകൃഷ്ണൻ
Film/album: ആട് തോമ
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: ആട് തോമ
- Composer: ജോസി പുല്ലാട്
- Lyricist: ഷാജി എല്ലത്ത്