Malayalam lyrics
മുത്തേ പൊന്നും മുത്തേ എത്തി നിന്‍ പാഴ്‌ചിപ്പി മുത്തേ പൊന്നും മുത്തേ എത്തി നിന്‍ പാഴ്‌ചിപ്പി രൂപം മാറി ഭാവം മാറി ആപാദം മാറി ഓ......(മുത്തേ..) കാലികം കന്നിമേഘം പെയ്തു തന്നു നിന്നെയെന്നില്‍ കേവലം കണ്ണിന്നോരം കാത്തു കൊണ്ടേ ഞാനകന്നു ഓളങ്ങള്‍ ചൂളം കുത്തിപ്പായും മാടങ്ങള്‍ക്കുള്ളില്‍ ചെന്നു വീണു എങ്കിലുമെന്നുള്ളിന്നുള്ളില്‍ മിന്നും നീ പിഞ്ചു പവിഴം പോലെ ഓ......(മുത്തേ..) തീക്കനല്‍ കൊണ്ടു പായും മിന്നാമിന്നി നിന്നെപ്പോലെ ഓർമ്മ തന്‍ ചെപ്പിന്നുള്ളില്‍ എന്റെ ജന്മം കത്തിത്തീരും ഇന്നെന്റെ മൌനം തേങ്ങും വേള ഇന്നേ നിന്‍ മുത്തുച്ചിപ്പി മേള എങ്കിലുമെന്നുള്ളിന്നുള്ളില്‍ മിന്നും നീ പിഞ്ചു പവിഴം പോലെ ഓ......(മുത്തേ..)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Film/album: ഡാഡി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഡാഡി
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല