Malayalam lyrics
മുത്തേ പൊന്നും മുത്തേ എത്തി നിന്‍ പാഴ്‌ചിപ്പി മുത്തേ പൊന്നും മുത്തേ എത്തി നിന്‍ പാഴ്‌ചിപ്പി രൂപം മാറി ഭാവം മാറി.. ആപാദം മാറി ഓ (മുത്തേ പൊന്നും മുത്തേ) കാലികം കന്നിമേഘം പെയ്തുതന്നു നിന്നെയെന്നില്‍.. കേവലം കണ്ണിന്നോരം കാത്തുകൊണ്ടേ ഞാനകന്നു ഓളങ്ങള്‍ ചൂളം കുത്തിപ്പായും മാടങ്ങള്‍ക്കുള്ളില്‍ ചെന്നുവീണു എങ്കിലുമെന്നുള്ളിന്നുള്ളില്‍ മിന്നും നീ പിഞ്ചു പവിഴം പോലെ ഓ (മുത്തേ പൊന്നും മുത്തേ) തീക്കനല്‍ കൊണ്ടു പായും മിന്നാമിന്നി നിന്നെപ്പോലെ ഓർമ്മതന്‍ ചെപ്പിന്നുള്ളില്‍ എന്റെ ജന്മം കത്തിത്തീരും.. ഇന്നെന്റെ മൗനം തേങ്ങും വേള.. ഇന്നേ നിന്‍ മുത്തുച്ചിപ്പിമേള എങ്കിലുമെന്നുള്ളിന്നുള്ളില്‍ മിന്നും നീ .. പിഞ്ചു പവിഴം പോലെ.. ഓ (മുത്തേ പൊന്നും മുത്തേ)
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ബിച്ചു തിരുമല
Singer: കെ എസ് ചിത്ര
Film/album: ഡാഡി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഡാഡി
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല