Malayalam lyrics

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു  നീ

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു  നീ

ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമാം   

മിഴികളിൽ മഴയുള്ള സന്ധ്യേ...

മിഴികളിൽ മഴയുള്ള സന്ധ്യേ...

വഴിയിലെ കാറ്റും വയലിലെ പൂക്കളും

ചോദിപ്പൂ നിന്നെ പൂമാതേ (2)

ഹൃദയത്തിൽ പെയ്യുന്ന മൗനം മണക്കുന്ന

പ്രാണന്റെ പാട്ടുമായ് ഇനിയെന്ന് നീയീ

വഴിയെന്നു വെറുതെ കിനാവ് കാണുന്നു പെണ്ണേ

പൂമാതേ .....

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു  നീ

ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമാം  

മിഴികളിൽ മഴയുള്ള സന്ധ്യേ...

ഉയിരിലെ വാടും മന്ദാര സന്ധ്യകൾ

ചോദിപ്പൂ നിന്നെ പൂമാതേ (2)

ചോരയിൽ പൂക്കുന്ന വെയിലില്ലാ പകലിലെ

ഇതളഴിയാ പൂവുമായ് ഇനിയെന്ന് നീയെന്റെ

ജീവന്റെ വഴിവക്കിൽ വരുമെന്ന് വെറുതെ നിനച്ചു

പൂമാതേ ....

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു  നീ

ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമാം

മിഴികളിൽ മഴയുള്ള സന്ധ്യേ...

Song information

Music: സിതാര കൃഷ്ണകുമാർമിഥുൻ ജയരാജ്

Lyricist: ഉണ്ണികൃഷ്ണൻ ആവള

Singer: സിതാര കൃഷ്ണകുമാർഇന്ദു പ്രസാദ്അഭയ ഹിരണ്മയിദിവ്യ ബാലൻ

Film/album: ഉടലാഴം

Explore this song