Malayalam lyrics

ട്ടൻ ട്ടൻ ട്ടൻ ട്ടണാ ട്ടൻ

മുട്ടണ്ട മുട്ടണ്ട ഞങ്ങളോടാരും മുട്ടണ്ട

നിക്കണ്ട നിക്കണ്ട മെക്കിട്ട് കേറാൻ നിക്കണ്ട

മുട്ടിക്കും മുട്ടിക്കും മിണ്ടാട്ടം ഞങ്ങള് മുട്ടിക്കും

വിട്ടോളൂ വിട്ടോളൂ കെട്ടുംകെട്ടി വിട്ടോളൂ

തൊട്ടു തൊട്ടു നീങ്ങാം മുട്ടി മുട്ടി പോകാം

തപ്പുകൊട്ടി പാടാം തരു തറയിളക്കി ആടാം

താന താന തന തിന്തോ തിന്തോ താരോ

കണ്ടോ കണ്ടോ ഞങ്ങടെ കൊട്ടും പാട്ടും കണ്ടോ

(മുട്ടണ്ട മുട്ടണ്ട ഞങ്ങളോടാരും മുട്ടണ്ട )

ചന്ദനത്തേരില് മാനത്തെ ചേലില് ആടി വരുന്നോടാ

താളത്തിൽ തുള്ളി ചാഞ്ചക്കം ചാടി ആടിമറിക്കല്ലോ

കുട്ടിക്കുറുമ്പാണേ അച്ഛന്റെ ചക്കരമുത്താണേ   

നട്ടംതിരിച്ചാലും അമ്മയ്ക്ക് പഞ്ചാരത്തുണ്ടാണേ

മുത്താണേ പോന്നാണേ അങ്ങനെ താന്നാണേ

കേട്ടോളു കണ്ടോളു

അങ്ങനെയിങ്ങനെ അങ്ങനെ തന്നെ

(മുട്ടണ്ട മുട്ടണ്ട ഞങ്ങളോടാരും മുട്ടണ്ട )

കിന്നാരകാറ്റ് ആലോലകാറ്റ്

ആകെ നിറഞ്ഞാടി

അങ്ങേലും ചുറ്റി ഇങ്ങേലും ചുറ്റി

പുന്നാരം ചൊല്ലിയില്ലേ

ഒറ്റകുതിപ്പാണേ കാറ്റിനു ഇത്തിരി വമ്പുണ്ടേ

തട്ടി മറിച്ചീടും പിന്നെ തൊട്ടു തഴുകില്ലേ

പോരുന്നോ പോരുന്നോ പോരിനു പോരുന്നോ

കണ്ടോളു കണ്ടോളു

അങ്ങനെയിങ്ങനെ അങ്ങനെ തന്നെ

 തൊട്ടു തൊട്ടു നീങ്ങാം മുട്ടി മുട്ടി പോകാം

തപ്പുകൊട്ടി പാടാം തരു തറയിളക്കി ആടാം

താന താന തന തിന്തോ തിന്തോ താരോ

കണ്ടോ കണ്ടോ ഞങ്ങടെ കൊട്ടും പാട്ടും കണ്ടോ

(മുട്ടണ്ട മുട്ടണ്ട ഞങ്ങളോടാരും മുട്ടണ്ട )

Song video

Watch on YouTube

Song information

Music: റാം സുരേന്ദർ

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: കോറസ്വേരിയസ് ആർട്ടിസ്റ്റ്സ്

Film/album: ഹൗസ്‌ഫുൾ

Explore this song