Malayalam lyrics
മൊഞ്ചൻകമർക്കട്ടിക്കെമ്പാടും പോരിഷയുണ്ടെന്റെ ചെങ്ങായി പണ്ടൊക്കെ മഞ്ചുവിൽ കേറീട്ടറബികൾ വന്ന് കമർക്കട്ടി കൊണ്ടോയീ ജിംബം ജിംബംബം...ജിംബരബം ജിംബംബം ജിംബം ജിംബംബം...ജിംബരബംബം പണ്ട് മസാലടി കൊണ്ടന്ന കപ്പല് രണ്ടെണ്ണം കേടായി എന്നിട്ടോ രണ്ട്.. മസാലടി തങ്കം കൊടുത്താലും കിട്ടാനോ പാടായീ.. മേനി മെലിഞ്ഞ സുലൈഖക്ക് ബോംബെ മുട്ടായി തുണയായി തടിയൻ മാനുപ്പ പമ്പര മുട്ടായി തിന്നപ്പോ കുപ്പായം ലൂസായീ ചന്ദ്രികപോലുള്ള നാരങ്ങമുട്ടായി കണ്ട്കൊതിയേറി സായിപ്പ്.... ഇന്ത്യയിലെത്തി മടങ്ങാതെ നിന്നപ്പോ നമ്മ സുയിപ്പായീ...
ജിംബം ജിംബംബം......ജിംബരബം ജിംബംബം.. ജിംബം ജിംബംബം.....ജിംബരബംബം ഇഞ്ചിമുട്ടായി കൊടുത്ത് മജീദും സുഹറയും ലൈനായി... അന്നൊക്കെ കടിച്ചാപറച്ചി കിട്ടണമെങ്കില് നിൽക്കണം ലൈനായീ.. കാന്താരി പാത്തൂനെ പോലും മയക്കുന്ന പാരിസ് മുട്ടായി കരിഞ്ഞ... മോന്തയുള്ളോരേ മദാമ്മപോലാക്കുന്ന ചോന്നൊരു മുട്ടായീ.... കുഞ്ഞിമൊല്ലാക്കാന്റെ വെള്ളിനൂൽ താടിപോൽ പഞ്ഞിമുട്ടായി... മഞ്ഞച്ച പല്ലുകൾ മഞ്ഞുകണക്കെ മിനുക്കണ കാരക്ക മുട്ടായീ... ജിംബം ജിംബംബം...ജിംബരബം ജിംബംബം.. ജിംബം ജിംബംബം.....ജിംബരബംബം..
Song information
Music: ജോയ് മാധവ്
Lyricist: അഷ്റഫ് പാലപ്പെട്ടി
Singer: ജോയ് മാധവ്
Film/album: അക്കുവിന്റെ പടച്ചോന്‍
Explore this song
- Singer: ജോയ് മാധവ്
- Film / album: അക്കുവിന്റെ പടച്ചോന്‍
- Composer: ജോയ് മാധവ്
- Lyricist: അഷ്റഫ് പാലപ്പെട്ടി