Malayalam lyrics
തന്നാക്ക തകധിന തന്നാക്ക തകധിന തന്നാക്ക തകധിന ധോം തന്നാക്ക തകധിന തന്നാക്ക തകധിന തന്നാക്ക തകധിന ധോം ആ ആ ആ തകധിന്ന തകധിന്ന തകധിന്ന തന്തന താനാ നോം മംഗലമണിക്കിളിമൊഴിക്കളമൊഴി മന്ദാരപ്പൂങ്കാവിന്നിളമയിലേ (2) മാറിലൊരു കുളിരായി..ആഹാ മാരനവന്‍ വരവായി ..ആഹാ മാറിലൊരു കുളിരായി..ആഹാ മാരനവന്‍ വരവായി ..ആഹാ കാതിലവന്‍ പുന്നാരമിന്നോതി മെയ്യോടുമെയ്യാകും മൊഞ്ചേറും മധുവിധുനാള്‍ മംഗലമണിക്കിളിമൊഴിക്കളമൊഴി മന്ദാരപ്പൂങ്കാവിന്നിളമയിലേ പുഞ്ചിരി പൂത്തൂ ചുണ്ടത്ത് ..അഴകുവഴിയുമൊരു വെൺതാരപ്പൂവാടിപോൽ.. ചെണ്ടു വിരിഞ്ഞൂ കവിളത്ത് ചിഞ്ചില്ലം ചിഞ്ചില്ലംചില് മഞ്ജീരമിന്നൂര്‍ന്നുപോയി അകവും പുറവും പുളകിതമായി കരളില്‍ മഹറായ് തിരമറിയേ കസവിന്‍ വിരികള്‍ ചുളിവണിയും കനവിന്‍ തിരികള്‍ മിഴിയണിയും നെഞ്ചോരം കരിമ്പിന്റെ .. പൂപ്പാടം വിളഞ്ഞെടീ നെഞ്ചോരം കരിമ്പിന്റെ .. പൂപ്പാടം വിളഞ്ഞെടീ കരളേ കനിയേ മധു കിനിഞ്ഞതു നിറയെ മംഗലമണിക്കിളിമൊഴിക്കളമൊഴി മന്ദാരപ്പൂങ്കാവിന്നിളമയിലേ മംഗലമണിക്കിളിമൊഴിക്കളമൊഴി മന്ദാരപ്പൂങ്കാവിന്നിളമയിലേ ആഹാ തകധിന്ന തകധിന്ന തകധിന്ന തന്തന താനാ ആഹാ കണ്ടതിലേറെ കാണാനായി കണ്ടില്ലേ കണ്ടില്ലേ വരി വണ്ടായി വന്നാനൊരാൾ മിണ്ടുകയില്ലേ കുയിലാളെ മിണ്ടില്ലേ മിണ്ടില്ലേ നിന്റെ ചെഞ്ചോരി വായ്ത്താരികള്‍ ഇരവും പകലും ഇടകലരും നിറവും മണവും അതില്‍ നിറയും വിരലിന്‍ മുനയില്‍ കലവിരിയും ഇടവും വലവും മലര്‍ചൊരിയും പഞ്ചാരപ്പനന്തത്തേ കണ്ണാടിക്കവിളത്തെ മറുകും ചിറകും ഇനിയവന്‍ തഴുകുമെടീ.. മംഗലമണിക്കിളിമൊഴിക്കളമൊഴി മന്ദാരപ്പൂങ്കാവിന്നിളമയിലേ..
Song video
Song information
Music: സന്തോഷ് വർമ്മ
Lyricist: റഫീക്ക് അഹമ്മദ്
Singer: അനൂപ് ജി കൃഷ്ണന്‍കെ എസ് ചിത്ര
Film/album: ഡോക്ടർ ഇന്നസെന്റാണ്
Explore this song
- Singer: അനൂപ് ജി കൃഷ്ണന്‍കെ എസ് ചിത്ര
- Film / album: ഡോക്ടർ ഇന്നസെന്റാണ്
- Composer: സന്തോഷ് വർമ്മ
- Lyricist: റഫീക്ക് അഹമ്മദ്