Malayalam lyrics

മംഗല്യത്തിരുമുഹൂർത്തം കഴിഞ്ഞു കയ്യിലെ
മന്ദാരമലർമാല്യം വാടിക്കരിഞ്ഞു
കല്യാണരൂപനീശൻ വന്നതില്ലാ നിത്യ
കന്യകയായ് ദേവിയിന്നും ഇവിടെ നില്പൂ (മംഗല്യ....)
കുങ്കുമപ്രഭാതമകലെ തൊഴുതു നില്പൂ
ദൂരെ തിങ്കളും തിരി വെച്ചു മറയുന്നൂ
ഓരോ നിമിഷവും ആഴിത്തിരകളീ
സോപാനത്തിരുനടയിൽ നൃത്തമാടുന്നു
പൂജാനൃത്തമാടുന്നു (മംഗല്യ..)
തീരത്തടിഞ്ഞൊരു ശംഖിലൂടെ
അശരീരിയായ് പാടുന്നതാരോ
പോയ ജന്മത്തിലെ സ്നേഹമോഹങ്ങളോ
ഏതോ വിരഹത്തിൻ ഓർമ്മകളോ
തേങ്ങും ഓർമ്മകളോ (മംഗല്യ...)
---------------------------------------------------

Song information

Music: എം ജി രാധാകൃഷ്ണൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: ജി വേണുഗോപാൽ

Film/album: മേഘസംഗീതം

Explore this song