Malayalam lyrics
മുക്കുറ്റിപ്പൂവിനും ചിത്തിരത്തുമ്പിക്കും ഇന്നേ കല്യാണം ഇത്തിരി മണ്ണിനും ഇക്കിളിപ്പെണ്ണിനും ഇന്നേ പൊന്നോണം (2) എന്തേ മുല്ലേ പൂക്കാത്തൂ... എന്തേ തുമ്പീ തുള്ളാത്തൂ പുത്തൻ കലങ്ങളിൽ പുത്തരി വെക്കണ മുത്തശ്ശീ ചൊല്ലാമോ (മുക്കുറ്റിപ്പൂവിനും ) വള്ളുവനാട്ടിലെ പുള്ളോക്കുടങ്ങളിലുണ്ടോ പുന്നാരം കോലോത്തു നാട്ടിലെ പാണന്റെ വീണയിലുണ്ടോ പയ്യാരം (2) പൊലിവിളി പെണ്ണാളേ... മെതിയടി മിണ്ടാതെ പൊലി പൊലി പൊലിയോ പൊലി അറനിറയോ (മുക്കുറ്റിപ്പൂവിനും ) വേണാട്ടുനാട്ടിലെ മേളപ്പദങ്ങളിലുണ്ടോ തിത്തെയ്യം പൂരക്കളിയുടെ താളക്കളങ്ങളിലുണ്ടോ തെയ്യാട്ടം (2 ) പറയെട് തമ്പ്രാനേ.. മടിനിറ മാളോരേ നിറനിറ നിറയോ നിറ മടിനിറയോ (മുക്കുറ്റിപ്പൂവിനും )
Song information
Music: രാജാമണി
Lyricist: പി കെ ഗോപി
Singer: കെ ജെ യേശുദാസ്
Film/album: ശ്രുതിലയതരംഗിണി - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ശ്രുതിലയതരംഗിണി - ആൽബം
- Composer: രാജാമണി
- Lyricist: പി കെ ഗോപി